---
title: "കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ ആവിഷ്കരിച്ച നോ ന്യൂ എൻ പി എ ക്യാമ്പയിനിന് പാനൂരിൽ തുടക്കമായി."
english_title: "The No New NPA campaign launched in Pannur with the aim of reducing non-performing assets of the Agricultural Rural Development Bank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161367/The No New NPA campaign launched in Pannur with the aim of reducing non-performing assets of the Agricultural Rural Development Bank"
published_at: "2023-11-11T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f59ae6da7a_IMG-20231111-WA0077.jpg"
keywords: []
---

# കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ ആവിഷ്കരിച്ച നോ ന്യൂ എൻ പി എ ക്യാമ്പയിനിന് പാനൂരിൽ തുടക്കമായി.

> **Lead Summary:** കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ ആവിഷ്കരിച്ച നോ ന്യൂ എൻ പി എ ക്യാമ്പയിനിന് പാനൂരിൽ തുടക്കമായി.

## Article Content

കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ ആവിഷ്കരിച്ച നോ ന്യൂ എൻ പി എ ക്യാമ്പയിനിന് പാനൂരിൽ തുടക്കമായി.

പാനൂർ ശാഖയിൽ നടന്ന ക്യാമ്പയിനിൽ ഒട്ടേറെ ജീവനക്കാർ പങ്കെടുത്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനവും, ഫ്ലാഗ് ഓഫും നിർവഹിച്ചു.

ബാങ്ക് പ്രസിഡണ്ട് എ. അശോകൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.വി പവിത്രൻ, കെ. നാണു മാസ്റ്റർ, കെ.വിനോദൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി പി.വി ജയൻ സ്വാഗതവും, ബ്രാഞ്ച് മാനേജർ സി.കെ രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബാങ്ക് നോ ന്യൂ എൻ.പി.എ ക്യാമ്പയിൻ നടത്തുന്നതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161367/The No New NPA campaign launched in Pannur with the aim of reducing non-performing assets of the Agricultural Rural Development Bank)